എൺപത്തിയേഴുകാരിയായ ചാരുലതയമ്മ ലോകകപ്പ് ക്രിക്കറ്റ് കാണാനായി ഗ്യാലറിയിൽ ആർപ്പ് വിളിച്ച് ; എജ് ഈസ് ജസ്റ്റ് എ നമ്പർ.

ലോകകപ്പ് ക്രിക്കറ്റ് കാണാൻ പോകുക എന്നൊക്കെ അതൊരു ആഗ്രഹം തന്നെയാണല്ലേ.അത് കുറച്ച് പ്രായമുള്ളവർ ആഗ്രഹിക്കുമ്പോഴോ.ഇന്നിവിടെ വൈറലാകുന്നത് എൺപത്തിയേഴുകാരിയായ ചാരുലത അമ്മയാണ് .വയസിനെ മറന്ന് കാണികൾക്കൊപ്പം ആർപ്പുവിളിക്കുകയാണ് ഈ അമ്മ.ഫേസ്ബുക്കിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ പോസ്റ്റ് ഇങ്ങനെ.

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ വളരെയേറെ കൗതുകകരമായ ഒരു ദൃശ്യം കണ്ടിരുന്നു.ഇന്ത്യൻ ടീമിനുവേണ്ടി ആർപ്പുവിളിക്കുന്ന ഒരു വയോധികയുടെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു.മുൻ ഇംഗ്ലിഷ് ക്യാപ്റ്റൻ മൈക്കൽ വോൻ ഇതിനെ ‘പിക്ചർ ഒാഫ് ദ ടൂർണ്ണമെൻ്റ് ‘ എന്നാണ് വിശേഷിപ്പിച്ചത് !അവരുടെ പേര് ചാരുലത പട്ടേൽ എന്നാണ്.87 വയസ്സ് പ്രായമുണ്ട്.അസാമാന്യമായ എനർജിയാണ് അവർ പ്രദർശനത്തിനുവെച്ചത്.ശരിക്കും അത്ഭുതം തോന്നി.പ്രായം 40 കടക്കുമ്പോഴേക്കും ‘വയസ്സായി’ എന്ന ചിന്തയിൽ സ്വയം തളച്ചിടുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്.എഴുപതും എൺപതും വയസ്സ് പിന്നിടുമ്പോൾ മിക്കവരും ദിവസങ്ങളെണ്ണി വീട്ടിലിരിക്കും.എന്നാൽ ചാരുലത ഇക്കാര്യത്തിൽ വേറിട്ടുനിൽക്കുന്നു.വെറുതെ ഒന്ന് സങ്കൽപ്പിച്ചുനോക്കൂ.നമ്മുടെ നാട്ടിലെ ഏതെങ്കിലുമൊരു അപ്പൂപ്പനോ അമ്മൂമ്മയോ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കളി കാണാൻ ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിൽ പോയാൽ എങ്ങനെയിരിക്കും? ”വയസ്സുകാലത്ത് ഇവറ്റകൾക്ക് വേറെ പണിയൊന്നുമില്ലേ ആവോ” എന്ന് ചോദിക്കാൻ ഇഷ്ടം പോലെ ആളുകളുണ്ടാവും.ഒരുപക്ഷേ അപ്പൂപ്പനോട് കുറച്ച് സഹിഷ്ണുത കാട്ടിയെന്നിരിക്കും.ആ ഇളവ് പോലും അമ്മൂമ്മയ്ക്ക് ലഭിക്കില്ല.പക്ഷേ ചാരുലത എന്ന അമ്മൂമ്മ എഡ്ജ്ബാസ്റ്റണിലെ ക്രിക്കറ്റ് മൈതാനത്തിൽ പോയി.വെറുതെ പോകുന്നതിനുപകരം അതൊരു ആഘോഷമാക്കി മാറ്റി.കവിളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പതിച്ചു.പീപ്പികൊണ്ട് ശബ്ദമുണ്ടാക്കി.ചെറുപ്പക്കാരോടൊപ്പം തുള്ളിച്ചാടി.സ്വന്തം മുഖം ജയൻ്റ് സ്ക്രീനിൽ കണ്ടപ്പോൾ ബലംപിടിക്കാതെ പൊട്ടിച്ചിരിച്ചു.കുലസ്ത്രീ സങ്കൽപ്പങ്ങളോട് നീതിചെയ്യാത്ത പ്രവൃത്തികൾ !പുരുഷൻ വരയ്ക്കുന്ന രേഖകൾ ഭേദിച്ച് പുറത്തുകടക്കാൻ ഇന്ത്യൻ വനിതകൾക്ക് എളുപ്പമല്ല.വേണ്ടുവോളം വിദ്യാഭ്യാസമുള്ള യുവതികൾ പോലും ഇക്കാര്യത്തിൽ ബുദ്ധിമുട്ടുന്നു.അപ്പോഴാണ് ചാരുലത മാതൃക കാട്ടുന്നത്.വയസ്സുകാലത്ത് വീട്ടിൽ ‘അടങ്ങിയൊതുങ്ങി’ ഇരുന്ന് ‘നല്ലപേര്’ സമ്പാദിക്കാൻ അവർക്ക് താത്പര്യമില്ലഒരു കാര്യം കൂടി ചാരുലത വ്യക്തമാക്കുന്നുണ്ട്.ഈ കൊച്ചു ജീവിതത്തിനിടയിൽ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യണം.സമൂഹം എന്തു പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.സ്വപ്നങ്ങളെ പിന്തുടരുമ്പോൾ പ്രായം ഒരു ഘടകമേയല്ല.കുടുംബത്തിൻ്റെ പിന്തുണയും ഇവർക്കുണ്ടെന്ന് അനുമാനിക്കാം.വയസ്സായ അമ്മ ഇഷ്മുള്ളത് ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന മക്കളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതും ചാരുലത എന്ന അമ്മയുടെ വിജയമാണ്.

എൺപത്തിയേഴാം വയസ്സിലും ഇത്ര പ്രസരിപ്പോടെ കാണപ്പെടുന്നുണ്ടെങ്കിൽ അത് കേവലം ഭാഗ്യത്തിൻ്റെ മാത്രം ഫലമാകാൻ സാദ്ധ്യതയില്ല.ചിട്ടയായ ഒരു ജീവിതശൈലി അവർ കാലങ്ങളായി പിന്തുടരുന്നുണ്ടാകണം.ക്രിക്കറ്റ് എന്ന കളിയുടെ ആരാധകർ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.ഒരു പ്രായം കഴിയുമ്പോൾ,ജോലിയും കുടുംബവുമൊക്കെ ആവുമ്പോൾ,പലരും ഗെയ്മിൽ നിന്ന് അകലാറുണ്ട്.ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കളികളിലൊന്നാണ് ക്രിക്കറ്റ്.ചെലവാക്കാൻ അത്രയും സമയം എല്ലാവർക്കും എല്ലാക്കാലത്തും ലഭിക്കില്ല.ക്രിക്കറ്റ് ആരാധകരെ പല തലമുറകളായി തരംതിരിക്കാം.ഒരു റേഡിയോ ചെവിയിൽ ചേർത്തുവെച്ച് ക്രിക്കറ്റ് ആസ്വദിച്ചവരുണ്ട്.പിന്നീട് ദൂരദർശൻ യുഗം വന്നു.ഒരു മൊബൈൽ ഫോൺ കൈവശമുണ്ടെങ്കിൽ കളികാണാം എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്.ഈ തലമുറകൾ തമ്മിൽ ആശയസംഘട്ടനങ്ങൾ പതിവാണ്.സ്വന്തം കാലഘട്ടത്തിലെ ക്രിക്കറ്റ് മാത്രമാണ് മികച്ചതെന്ന് പലരും വിശ്വസിക്കുന്നു.ഇവിടെയാണ് ചാരുലതയെ തിരിച്ചറിയേണ്ടത്.വയസ്സ് ഇത്രയേറെയായിട്ടും അവരുടെ കളിപ്രേമത്തിന് ഒരു കുറവും വന്നിട്ടില്ല.ആദ്യ ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുമ്പോൾ ചാരുലതയ്ക്ക് നാല്പതിലേറെ വയസ്സുണ്ടായിരുന്നു.പക്ഷേ പ്രഥമ ലോകകപ്പ് കണ്ട അതേ ആവേശത്തോടെ അവർ പന്ത്രണ്ടാം ലോകകപ്പും കാണുന്നു ! വിരാട് കോഹ്ലിയും എം.എസ് ധോനിയും രോഹിത് ശർമ്മയുമൊക്കെ തനിക്ക് മക്കളെപ്പോലെയാണെന്ന് പറയുന്നു !’ക്രിക്കറ്റ് പ്രേമി’ എന്ന വിശേഷണം തലയിലണിഞ്ഞുനടക്കുന്ന ഞാനടക്കമുള്ള കോടിക്കണക്കിന് മനുഷ്യരേക്കാൾ എത്രയോ ഉയരത്തിലാണ് ഈ അമ്മൂമ്മ.ക്രിക്കറ്റ് ഒരു കളിമാത്രമല്ല.ഒരു വികാരമാണത്.ചാരുലതമാർ ആ സത്യത്തിന് അടിവരയിടുന്നുണ്ട്.

Written by-Sandeep Das

FACEBOOK POST

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top