മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ചിലങ്കയുടെ വിവാഹം കഴിഞ്ഞു : വൈറൽ ഫോട്ടോസ്.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികയാണ് ചിലങ്ക.മികച്ച അഭിനയത്തിലൂടെ ഏവരും അറിയപ്പെട്ടു.മായാമോഹിനി,ആത്മസഖി തുടങ്ങി പരമ്പരകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.കഴിഞ്ഞ ദിവസം ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ചിലങ്കയുടെ വിവാഹം നടന്നത്.വരൻ രഞ്ജിത്താണ്.

ഹിന്ദു ആചാരപ്രകാരം മാർച്ച് 31 ന് നടന്ന ചടങ്ങിൽ സീരിയൽ താരം സൗപർണികയും ഭർത്താവ് സുഭാഷും പങ്കെടുത്തിരുന്നു.പിനീടുള്ള സത്കാരചടങ്ങുകൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.ആത്മസഖി എന്ന സീരിയലിന് ശേഷം തകർപ്പൻ കോമഡി എന്ന ഷോയിൽ ഗസ്റ്റായി വന്നു.വിനയൻ സംവിധാനം ചെയ്ത ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.നവദമ്പതികൾക്ക് നമുക്ക് ആശംസകൾ നേരാം.

Scroll to Top