നിന്നെ ഞാൻ കെട്ടും ; നഴ്‌സറി സ്കൂളിൽ പഠിക്കുമ്പോൾ തന്റെ പ്രണയിനിക്ക് കൊടുത്ത വാക്ക് പാലിച്ച് യുവാവ് …

ത​ന്‍റെ മൂ​ന്നാം വ​യ​സി​ൽ നേഴ്സറി ക്ലാസില്‍ വച്ച് കൂ​ട്ടു​കാ​രി ലോ​റ ഷീ​ലി​ന് മാ​റ്റ് ഒരു വാക്ക് നല്‍കി, നിന്നെ ഞാന്‍ ഒരു നാള്‍ വിവാഹം ചെയ്യും. സിനിമയെ വെല്ലുന്ന പ്രണയ കഥയാണ്‌ ലോറയുടെയും മാറ്റിന്റെയും.മൂ​ന്നു വ​യ​സു​കാ​ര​നാ​യി​രു​ന്ന എ​ന്‍റെ പ​ഴ​യ ഓ​ർ​മ​ക​ളി​ൽ ഏ​റ്റ​വും മു​ൻ​പി​ൽ നി​ൽ​ക്കു​ന്ന​ത് ലോ​റ​യെ ഞാ​ൻ വി​വാ​ഹം ചെ​യ്യും എ​ന്ന വാ​ക്കാ​യി​രു​ന്നു. ഞങ്ങള്‍ ന​ഴ്സ​റി​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ണ്ടു മു​ട്ടു​ന്ന​ത്.

അ​വ​ളാ​യി​രു​ന്നു കു​ട്ടി​യാ​യി​രി​ക്കു​ന്ന സ​മ​യം എ​ന്നെ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ പ​ഠി​പ്പി​ച്ച​തും ഊഞ്ഞാ​ലാ​ടാ​ൻ പ​ഠി​പ്പി​ച്ച​തും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​ഠി​പ്പി​ച്ച​തു​മെ​ല്ലാം. വൈകിട്ട് കളിക്കാനൊക്കെ പോയി വന്നു ഉറങ്ങുന്നത് പോലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.സ്കൂ​ളി​ൽ ചേ​ർ​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ടു​മു​ട്ട​ലു​ക​ൾ ത​നി​യെ ഇ​ല്ലാ​താ​യി. പിന്നെയുള്ള ഏഴ് വര്‍ഷം ഞങ്ങളുടെ ബന്ധം നിലനിര്‍ത്തിയത് ക്രി​സ്മ​സ് കാ​ർ​ഡു​ക​ളാ​യി​രു​ന്നു. ​ങ്ങ​ൾ​ക്കി​ട​യി​ൽ വീണ്ടും സൗ​ഹൃ​ദം ഉ​ട​ലെ​ടു​ത്ത​ത് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് മ​റ്റൊ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ്.

തു​ട​ർ പ​ഠ​ന​ത്തി​ന് സ്കൂ​ൾ മാ​റി​യ​പ്പോ​ഴും കോ​ള​ജ് പ​ഠ​ന​ത്തി​നാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പോ​യ​പ്പോ​ഴും ഞ​ങ്ങ​ൾ ഈ ​ബ​ന്ധം മു​റു​ക്കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. അപ്പോഴേക്കും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ണ​യം മൊ​ട്ടി​ടു​ക​യും ചെ​യ്തു. ആ ​പ​ഴ​യ ന​ഴ്സ​റി മു​റി​യി​ൽ വ​ച്ച്ത​ന്നെ 2015 മെ​യ് 23നാ​ണ് എ​ന്‍റെ പ​ഴ​യ വാ​ക്കു പാ​ലി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. അവിടെവച്ചു ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് അ​വ​ളെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

Scroll to Top