ഞാൻ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നുമറിയില്ല,ധീരത എന്നൊക്കെ പറയുന്നത് എന്തിനാണെന്നും അറിയില്ല, ആംബുലൻസിന് വഴികാട്ടിയ ബാലന്റെ വാക്കുകൾ.

സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് വെള്ളക്കെട്ടിലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിന് വഴികാട്ടുന്ന ബാലന്റെ വീഡിയോ.കർണാടകയിലാണ് സംഭവം നടന്നത്.മഴയിൽ പുഴ കവിഞ്ഞൊഴുകിയതോടെ വഴിയേതാ പുഴയേതാ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ്.പുറത്ത് നിന്ന് വരുന്ന ആൾക്ക് അറിയാൻ പറ്റണമെന്നില്ല,അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തുന്നത്.ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സാണ് വീഡിയോ പുറത്ത് വിടുന്നത്.കർണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തിൽ ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിൽ ഓടി ബാലൻ വഴി കാട്ടിയത്. അരയോളം വെള്ളത്തിൽ ഇത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടി ഇക്കരെയെത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ച് കൂട്ടുന്നതും കാണാം.

ഇതിനെകുറിച്ച് ബാലന്റെ വാക്കുകൾ ഇങ്ങനെ,”ഞാൻ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. ആ ഡ്രൈവറെ സഹായിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ധീരത എന്നൊക്കെ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല”.വീട് വെള്ളത്തിൽ മുങ്ങിയതോടെ വെങ്കിടേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയിരുന്നു. എന്നാൽ ക്യാംപിലും വെള്ളം കയറിയതോടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. രണ്ട് വർഷം മുൻപ് പുഴയിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട് വെങ്കടേഷ്. കർഷക കുടുംബമാണ് ഈ കൊച്ചുമിടുക്കന്റേത്. സംസ്ഥാന ധീരതാ അവാർഡിനായി വെങ്കടേഷിനെ ശുപാർശ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഹിരെരായണകുംബെ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് വെങ്കിടേഷ്.

Scroll to Top