ചിരിമഴ തീർത്ത് ചിൽഡ്രൻസ് പാർക്ക് [റിവ്യൂ വായിക്കാം ]

ഇന്ന് റിലീസ് ആയ സിനിമകളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രമായ ചിൽഡ്രൻസ് പാർക്ക്. ചിത്രത്തിലെ നായക കഥാപാത്രങ്ങളായ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവരിലൂടെയാണ് കഥ നീങ്ങുന്നത്. വീട്ടിലുള്ളവരുമായി പിണങ്ങി വന്ന് അനാഥാലയം ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിക്കുകയും, അതിന് പിന്നില്‍ ഇവര്‍ക്കുള്ള ഉദ്ദേശങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതുമാണ് ചിത്രം.പരിചയ സമ്പന്നനായ റാഫി എന്ന രചയിതാവ് ഒരുക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. വളരെ രസകരമായി എല്ലാ കൊമേർഷ്യൽ ചേരുവകളും ചേർത്ത് അദ്ദേഹം രചിച്ച ഈ തിരക്കഥ ഷാഫി എന്ന മാസ്റ്റർ ഡയറക്ടർ ഗംഭീരമായി തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു.
തുടര്‍ച്ചയായി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ ചെയ്യുവാന്‍ തനിക്ക് സാധിക്കുമെന്ന് ഒരിക്കല്‍ കൂടി ഷാഫി എന്ന സംവിധായകന്‍ തെളിയിച്ചിരിക്കുകയാണ്. റാഫിയുടെ തിരക്കഥയിലെ ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് നല്ലൊരു എന്‍റെര്‍ട്ടൈന്‍മെന്‍റ് പാക്കേജ് ഒരുക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്. പ്രണയവും സൗഹൃദവും കോമെടിയുമെല്ലാം കൂട്ടി ചേർത്ത ഒരു കിടിലന് ഫാമിലി എന്റെർറ്റൈനെർ എന്ന് നമ്മുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും റാഫിയും ഷാഫിയും കാണിച്ച മികവാണ് ഈ ചിത്രത്തെ മനോഹരമാക്കി മാറ്റിയത്.

മൂന്ന് നായകന്മാര്‍ക്കും രസകരമായി തന്നെ അവരുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും വിധം അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. നായിക കഥാപാത്രങ്ങള്‍ ചെയ്ത ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവരും അവരുടെ വേഷങ്ങള്‍ മനോഹരമായി ചെയ്തു. ചിത്രത്തില്‍ പതിവുപോലെ ചിരി പടര്‍ത്താന്‍ ഹരീഷ് കണാരന്‍ സാധിച്ചിട്ടുണ്ട്. ഷഫീക്, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി, ജോയ് മാത്യു എന്നിവരുടെ പ്രകടനത്തിനും കൈയ്യടി അര്‍ഹിക്കുന്നു.

Scroll to Top