ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാനാകല്ലേ എന്നാണ് പ്രാർത്ഥന,അവൾക്ക് ഞാനും എനിക്ക് അവളും മരണം വരെ ഉണ്ടാകും ; ഇതാണ് സ്നേഹം ഇങ്ങനെയായിരിക്കണം സ്നേഹം.

ഇന്ന് സോഷ്യൽ മീഡിയയിൽ കൈയടി ഏറ്റുവാങ്ങുന്നത് ഈ ദമ്പതികളാണ്.ക്ലിന്റോ ജഗനും പാവ്‌നി ശ്രീകണ്ഠയും.പ്രണയത്തിന് മറ്റൊന്നും തടസമായി നിന്നില്ല ഇവർക്കിടയിൽ.എല്ലാത്തിനെയും മറികടന്ന് ഗുരുവായൂരപ്പന്റെ നടയിൽ വെച്ച് താൻ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി.വൈകല്യം മറന്ന് ചിപ്പിക്കുളിലെ മുത്തു പോലെ അവന്‍ അവളെ ചേർത്തു നിർത്തിയപ്പോൾ ആ നിമിഷം സോഷ്യൽ മീഡിയ കണ്ട നിറമുള്ള കാഴ്ചകളിലൊന്നായി. വീൽചെയറിലിരിക്കുന്ന തന്റെ പെണ്ണിനരികിൽ ആട്ടവും പാട്ടുവുമായി വളരെ മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുകയായിരുന്നു ക്ലിന്റോ.ഇവരുടെ പ്രണയവഴികളും വളരെ ഇന്ററസ്റ്റിങ്ങാണ്.ഇനി പാവ്‌നി ജീവിക്കുന്നത് ക്ളിന്റോയിലൂടെയാണ്.ഏതായാലും ഇവരുടെ ദാമ്പത്യജീവതം മരണം വരെ നിലനിൽക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.