കോഴിക്കോട് നിന്നും ഹിമാലയം വരെ സൈക്കിളിൽ !അതും ഒറ്റക്ക് ഇതൊക്കെ സപ്പോർട്ട് കൊടുക്കാതെ പോകല്ലും

ബൈക്കിലും ബുള്ളറ്റിലുമെല്ലാം ഹിമാലയം ട്രിപ്പ് നടത്തുന്നതിന്റെ ത്രില്ല് അതൊന്നു വേറെയാണ്. എന്നാൽ ആ സോളോ ട്രിപ്പ് സൈക്കിളിൽ ആയാലോ? ത്രില് ഹിമാലയത്തോമെന്ന് മലയാളിയായ ദിനീപ്. കോഴിക്കോട് നിന്ന് സൈക്കിളിൽ ഒറ്റക്ക് ഒരു പോക്കങ്ങു പോയി ദിനീപ്. ഇന്ത്യയുടെ ഗ്രാമങ്ങളും തീരപ്രദേശങ്ങളുമെല്ലാം കടന്ന് യാത്ര അവസാനിച്ചത് ഹിമാലയത്തിൽ. സിനിമകളിൽ മാത്രം കണ്ട് കൊതിച്ച മണാലിയും കള്ളുവുമെല്ലാം ചവിട്ടി കയറി. വാക്കുകൾക്കപ്പുറമായിരുന്നു ദിനീപിന് ആ അനുഭൂതി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു സമ്പാദിച്ച പണം കൊണ്ടായിരുന്നു യാത്ര. യാത്രയ്ക്കിടെ ലോറിക്കാരും നാട്ടുകാരുമെല്ലാം ഭക്ഷണവും താമസ സൗകര്യവുമൊരുക്കി നൽകി ഒപ്പം നിന്നു. സോഷ്യൽ മീഡിയയിൽ ദിനീപിന്റെ യാത്രാ വിവരണവും ഇപ്പോൾ ഹിറ്റാണ്.
മുംബൈ ആഗ്ര വഴിയാണ് ഹിമാലയത്തിലേക്ക് ദിനേഷ് സൈക്കിള്‍ വച്ച് പറപ്പിച്ചത്. യാത്രമധ്യേ താമസ സൗകര്യത്തിനുള്ള വഴി കണ്ടെത്തുകയെന്നത് പ്രയാസമേറിയതും ചിലവു കൂടിയതുമായ കാര്യമാണ്. അതുകൊണ്ട് തന്നെ പോകുന്ന വഴികളില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളിലാണ് രാത്രികളില്‍ അഭയം തേടിയത്. സൈക്കിള്‍ യാത്രയായതിനാല്‍ ഇടയ്ക്കിടക്ക് ടയര്‍ പണി തന്നു കൊണ്ടേയിരുന്നു. പക്ഷെ അതൊക്കെ സ്വയം നന്നാക്കിയാണ് ദിനേഷ് ലക്ഷ്യത്തിലെത്തിയത്. ഏതൊരു സാഹസത്തിനും പിന്നില്‍ ഒളിഞ്ഞിരുക്കുന്ന കരട്‌പോലെ ചെറിയ അപകടങ്ങളും പരിക്കുകളും ഉണ്ടായിരുന്നു. പക്ഷെ അതൊന്നും തന്റെ യാത്രയ്ക്ക് ഒരു തടസമായിരുന്നില്ലെന്ന് ദിനേഷ് പറഞ്ഞു. യാത്രക്കിടെ ഒരു അപകടം പറ്റിയെന്നും എന്നാല്‍ ഫസ്റ്റ് എയിഡ് ഒന്നും എടുക്കാതിരുന്നത് കൊണ്ട് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും ദിനീപ് അഭിമുഖത്തില്‍ പറഞ്ഞു.
നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ലഡാക്ക് വരെ സൈക്കിളില്‍ യാത്ര നടത്തി തിരിച്ചെത്തിയ ചേലേമ്പ്ര സ്വദേശിയായ ദിനീപിന് ജന്മ നാട്ടില്‍ നിന്നും സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രാജ്യത്തെ 10 ഓളം സംസ്ഥാനങ്ങളിലൂടെ 3605 കിലോമീറ്റര്‍ സഞ്ചരിച്ച് 30 ദിവസം കൊണ്ടാണ് ദിനീപ് തന്റെ ലഡാക്ക് യാത്ര പൂര്‍ത്തിയാക്കിയത്. Kerala Media Partner നടത്തിയ ഒരു അഭിമുഖത്തിലാണ് ദിനീപ് തന്‍റെ യാത്രാനുഭവം വിശദമാക്കിയത്. എക്‌സൈറ്റ്‌മെന്റ് നിറഞ്ഞ യാത്രയില്‍ പോകുന്ന വഴി മുന്നില്‍ വന്ന നല്ലവരായ ലോറി ഡ്രൈവര്‍മാരും മലയാളികളായ സുഹൃത്തുക്കളുടെയും സാമിപ്യം യാത്രയില്‍ പ്രത്യേക ഊര്ജ്ജം തന്നതായി ദിനേഷ് പറയുന്നു.

Scroll to Top