വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കൾ ആയിരിക്കുമെന്ന ധനുഷിനെ കളിയാക്കി മലയാളികൾ, ദാ ഇങ്ങനെയെന്ന് കാണിച്ച് താരം

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു. ചലച്ചിത്ര സംവിധായികയും നര്‍ത്തകിയുമാണ് ഐശ്വര്യ ആര്‍ ധനുഷ്.തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്.

സഹസംവിധായികയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഐശ്വര്യ 3 എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ധനുഷും ഐശ്വര്യയും വേര്പിരിഎന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കുകയാണ്.ട്വിറ്റെറിലൂടെയാണ് ഇരുവരും ഒരേ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.

പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.എന്നാണ് താരം കുറിച്ചത്. വിവാഹമോചനം കഴിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന് ധനുഷ് പറഞ്ഞിരുന്നു. എന്നാൽ അതിനെ പരിഹസിച്ച് നിരവധി പേര് രംഗത്ത് എത്തിയിരുന്നു. ഒരിക്കലും അതിന് സാധിക്കില്ല എന്നായിരുന്നു എന്നാണ് പ്രേക്ഷകർ വിധിയെഴുതിയത്.

എന്നാൽ ഇപ്പോൾ താൻ പറഞ്ഞത് സത്യമാണെന്നു എന്നതാണ് വ്യക്തമാകുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ മ്യൂസിക് വീഡിയോ റിലീസ് ചെയ്തത്. പയനി എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. ഇതിൻറെ ലിങ്ക് ട്വിറ്ററിൽ ഷെയർ ചെയ്തു കൊണ്ടാണ് ധനുഷ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. “പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കിയതിൽ എൻറെ സുഹൃത്തിന് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് ധനുഷ് സമൂഹമാധ്യമങ്ങളിൽ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത് .

Scroll to Top