തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….

ഡാവിഞ്ചി സുരേഷിന്റെ ഫേസ്ബുക് പോസ്റ്റ് :
കഴിഞ്ഞ പ്രളയത്തിനു സ്വയം ചവിട്ടു പടിയായ ജൈസലിനെ നമുക്ക് മറക്കാനാവില്ല… ദുരന്തം ഈ വര്‍ഷവും ആവര്‍ത്തിച്ചപ്പോള്‍ നൌഷാദ് മറ്റൊരു നന്മ നിറഞ്ഞ സഹോദരനെ നമുക്ക് കാണാനായി ചെറിയ ഫുട്ട് പാത്ത് കച്ചവടക്കാരനായ ഇദ്ദേഹം സ്വന്തം കടയിലെ തുണികള്‍ മുഴുവനും ചാക്കിലാക്കി ദുരിതാശ്വാസത്തിനു വേണ്ടി സമ്മാനിക്കുന്ന കാഴ്ച എല്ലാവരും കണ്ടു …കഴിഞ്ഞു മഴവെള്ളം എന്‍റെ പ്രദേശം മുഴുവനും മുക്കി വീടിന്‍റെ പടിവരെ വെള്ളം വന്നു തിരിച്ചു പോയി ചെളിയും ചവറും ക്ലീന്‍ ചെയ്യുന്ന സമയത്താണ് ഇദ്ദേഹത്തിന്‍റെ നന്മയ്ക്ക് ഒരു ആദരവായി ചിത്രം വരയ്ക്കണമെന്നു തോന്നിയത് ഏതു മീഡിയത്തില്‍ വരച്ചു വേണം എന്ന ചിന്തയിലാണ് തുണികള്‍ തന്നെ തെരഞ്ഞെടുത്തത് സ്വന്തം സമ്പാദ്യവും കച്ചവട ഉല്പന്നവുമായ തുണികള്‍ ദാനം ചെയ്ത നൌഷാദിക്കാടെ നല്ല മനസിന്‌ തുണി തന്നെയല്ലേ ഉചിതമായ മീഡിയം

Davinchi Suresh tribute

Davinchi Suresh tribute