“തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല ; എന്റെ സങ്കൽപ്പത്തിൽ മറ്റൊരു കുട്ടിയായിരുന്നു” ​; ദീപൻ മുരളി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. അഭിനയത്തിന് പുറമെ അവതാരകനായും ദീപന്‍ എത്താറുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ് ഷോയിലും താരം പങ്കെടുത്തിരുന്നു. ഈ പരിപാടിയിലെത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെ പരിചയപ്പെട്ടതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.2019 ജൂലൈ 22 നായിരുന്നു ദീപന്‍ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന പാരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ ഭാര്യ മായയെ കുറിച്ച് ദീപൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. “തന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും തന്നെ അതിനപ്പുറം സ്നേഹിച്ച് കൊണ്ടിരിക്കും. അത് തനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപാട് ആസ്വദിക്കുന്നുണ്ട്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഈ എട്ട് വർഷത്തിൽ അഞ്ച് വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ ബ്രേക്കപ്പ് ആയ സമയത്തും ഈ സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ല.

ആ സമയത്തും പിറന്നാളിനും മറ്റും തങ്ങൾ ഒന്നിച്ച് കാണുകയും മറ്റും ചെയ്യുമായിരുന്നു. ബ്രേക്കപ്പ് ആകുന്നതിന് മുൻപ് കല്യാണം കഴിക്കാമെന്നൊന്നും വാഗ്ദാനം കൊടുത്തിരുന്നില്ല. പ്രേമമാണെന്നും അന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ മായയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ എന്റെ സങ്കൽപ്പത്തിൽ മറ്റൊരു കുട്ടിയായിരുന്നു. ഈ ഒരു വർഷത്തിന് ശേഷം എന്റെ സങ്കൽപ്പത്തിനൊത്ത ഒരു കുട്ടിയെ കണ്ടു പിടിച്ചിരുന്നു. എന്നാൽ അത് എന്നെ തേ ച്ചിട്ട് പോയി.” എന്നാണ് ദീപൻ ഭാര്യയെ കുറിച്ച് പറഞ്ഞത്.

Scroll to Top