ജിമ്മിൽ കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി ദീപ്തിസതി, കയ്യടി നൽകി സോഷ്യൽ മീഡിയ.

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രെധേയമായ പ്രകടനം കാഴ്ചവെച് മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ദീപ്തി സതി.ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി.മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു.നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. മഞ്ജു വാര്യർക്കും ബിജു മേനോനുമൊപ്പം ലളിതം സുന്ദരം എന്ന ഒടിടി റിലീസായി എത്തിയ ചിത്രത്തിലാണ് പ്രേക്ഷകർ താരത്തെ അവസാനമായി കണ്ടത്.ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. ജിമ്മിൽ നിന്ന് കിടിലൻ വർക്ക്‌ഔട്ട്‌ ആണ് താരം ചെയ്യുന്നത്. വർക്ക്‌ഔട്ട്‌ ചെയുന്ന വീഡിയോ കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top