സാരിയിൽ അതീവ സുന്ദരിയായി ദേവിക സഞ്ജയ്; ക്യൂട്ട്നെസ്സ് ഓവർ ലോഡഡെന്ന് ആരാധകർ

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഞാൻ പ്രകാശൻ’. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് ദേവിക സഞ്ജയ്. ഈ ചിത്രത്തിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക, വൻ നിരൂപകപ്രശംസ നേടി. ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും ദേവിക അഭിനയിക്കുന്നുണ്ട്. മകൾ പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ മീര ജാസ്‌മിനും അഭിനയലോകത്തേക്ക് തിരികെ വരികയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സാരിയിൽ അതീവ മനോഹരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോസാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. “സാരി ഉടുത്തപ്പോൾ വലിയ പെണ്ണായല്ലോ..” എന്നാണ് ചിലർ പറയുന്നത്. പച്ച സാരിയും ചുവപ്പ് ബ്ലൗസുമാണ് ദേവിക ഇട്ടിരിക്കുന്നത്. ഡി കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top