നടി ദേവിക നമ്പ്യാരും സംഗീതസംവിധായകന്‍ വിജയ് മാധവും വിവാഹിതരാകുന്നു !!! ഫോട്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.

ഇപ്പോൾ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ധാരാളം ആളുകളാണ് താരത്തിന് വിവാഹ നിശ്ചയ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാർ ഹെറിട്ടേജിൽ ആയിരുന്നു ചടങ്ങ്.വിജയ് മാധവ് ആണ് വരൻ. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.

രാക്കുയില്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. മഴവില്‍ മനോരമയില്‍ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത്. ഈ പരമ്പരയില്‍ തുളസി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ പരമ്പരയിലെ കഥാപാത്രത്തിന് താരം നേടിക്കൊണ്ടിരിക്കുന്നത്.

Scroll to Top