18 വർഷത്തെ ദാമ്പത്യത്തെ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും, തീരുമാനം എടുക്കാൻ സ്വകാര്യത ഞങ്ങൾക്ക് തരൂവെന്ന് താരങ്ങൾ.

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു. ചലച്ചിത്ര സംവിധായികയും നര്‍ത്തകിയുമാണ് ഐശ്വര്യ ആര്‍ ധനുഷ്.തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്.സഹസംവിധായികയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഐശ്വര്യ 3 എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ധനുഷും ഐശ്വര്യയും വേര്പിരിയുന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ഊഹാപോഹങ്ങൾ ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കുകയാണ്.ട്വിറ്റെറിലൂടെയാണ് ഇരുവരും ഒരേ കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.

ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.

twitter post

Scroll to Top