ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നന്ദിയെന്ന് ജോണ്‍; ധന്യയുടെ പിറന്നാള്‍ ആഘോഷമാക്കി ബിഗ് ബോസ് താരങ്ങൾ !!

തമിഴ് ചിത്രമായ തിരുടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ധന്യ മേരി വർഗീസ്.അതിന് ശേഷം മലയാളത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് നന്മ എന്ന സിനിമയിലൂടെയാണ്. ശേഷം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നായകന്‍, കോളേജ് ഡേയ്‌സ്, പ്രണയം, തലപ്പാവ്, വൈരം, റെഡ് ചില്ലിസിലും ധന്യ അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ കുറച്ച് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പരിചിതമായ ജോണ്‍ ആണ് താരത്തെ വിവാഹം ചെയ്തത്.ഇരുവർക്കും ഒരു മകൻ കൂടെയുണ്ട്.കുറച്ചു നാളുകൾക്കു മുൻപ് ഉണ്ടായ ഫ്ലാറ്റ് തട്ടിപ്പ് കേസുമായി കുടുംബം ഒന്നടങ്കം കേസില്‍ പെട്ടതോടെ ധന്യ അഭിനയ രംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.പിന്നീട് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ധന്യ വീണ്ടും മിനി സ്‌ക്രീന്‍ രംഗത്ത് തിളങ്ങുന്നത്.

ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലില്‍ താരം പ്രധാനവേഷം ചെയ്യാന്‍ അവസരം ലഭിച്ചതോടെ തിരിച്ച് വരവിന് തുടക്കമിട്ടത്. ജോണിന് മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നിന്നും ക്ഷണം ലഭിച്ചതോടെ ജീവിതം മാറിമറഞ്ഞു.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ധന്യയും പങ്കെടുത്തിരുന്നു. അതുവരെ ഉണ്ടായിരുന്ന ഇമേജുകളെല്ലാം മാറ്റി മറിക്കുന്ന പ്രകടനമാണ് ധന്യ ബിഗ് ബോസിലൂടെ കാഴ്ച വെച്ചത്.ഫിനാലെ ദിവസമാണ് ധന്യ ഷോ യില്‍ നിന്നും പുറത്താവുന്നത്.ഇപ്പോഴിതാ ധന്യയുടെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഭർത്താവ് ജോൺ.’എന്റെ ഹൃദയത്തില്‍ ഒത്തിരിയധികം സന്തോഷം നല്‍കുന്ന പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകള്‍. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്.

ഞങ്ങളുടെ സന്തോഷം ഒരിക്കലും അവസാനിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ധന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍..’ എന്നുമാണ് ജോണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.പിറന്നാളോഘഷത്തില്‍ ബിഗ് ബോസില്‍ സഹാതരങ്ങളായി ഉണ്ടായിരുന്ന കുട്ടി അഖിലും ബ്ലെസ്ലിയും പങ്കെടുത്തു. ഹാപ്പി ബെര്‍ത്ത് ഡേ സുഹൃത്തേ.. എന്നും പറഞ്ഞാണ് അഖില്‍ ആശംസ അറിയിച്ചിരിക്കുന്നത്.’ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ചേച്ചീ..തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ദൈവം അനുഗ്രഹിക്കട്ടേ’ എന്നും ബ്ലെസ്ലി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.ധന്യയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരെത്തി.

Scroll to Top