ധോണിയെ ഗ്രൗണ്ടിലൂടെ ഓട്ടിച്ച് ആരാധകർ ; പിടികൊടുത്ത ധോണിയെ എടുത്ത്പൊക്കി ആരാധകൻ.

ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയെ എല്ലാവർക്കും ഇഷ്ടമാണ്.അദ്ദേഹത്തിന്റെ ക്രിക്കറ്റ് കളിയോടുള്ള പാഷൻ തന്നെയാണ് അതിന് കാരണം.ധോണിയെ കാണാൻ മാത്രം ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ആരാധകരെ നാം കാണാറുണ്ട്.

അങ്ങനെ ഒരു സംഭവമാണ് നാഗ്പൂരിൽ നടന്നത്.ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്ബോഴാണ് സംഭവം. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകര്‍ ധോണിയുടെ അടുത്തേക്ക് ഓടി. എന്നാല്‍ വന്‍ ഓട്ടക്കാരനായ പിടികൊടുത്തില്ല. ആദ്യം ചിരിയോടെ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു. ആരാധകന്‍ വിടുന്ന മട്ടില്ല. വീണ്ടും പിന്തുടര്‍ന്നു, ധോണി ഓടി. ആരാധകന്‍ പിന്നാലേയും.. പിന്നീട് സ്റ്റംപിനടുത്ത് വച്ച്‌ ധോണി നിന്നുകൊടുത്തു. മുന്‍ ക്യാപ്റ്റനെ ഒന്നു കെട്ടിപ്പിടിച്ച ശേഷമാണ് ആരാധകര്‍ ഗ്രൗണ്ട് വിട്ടത്… വീഡിയോ കാണാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top