ഇനി സോളോ ഇന്റർവ്യൂ കൊടുക്കില്ല, വീട്ടിൽ അച്ഛൻ എത്തി, ഫാമിലി ഗ്രൂപ്പിൽ നിന്നും പുറത്താണ് : ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആയി.നീണ്ട നാളത്തെ പ്രണയത്തിന് ശേഷം അർപ്പിത സെബാസ്റ്റ്യനെ വിവാഹം കഴിച്ചു.സായാഹ്‌ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം.

ധ്യാനിന്റെ പുതിയ ചിത്രങ്ങൾ പാതിരാകുർബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുൾ സകായം നടന സഭ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡർ സിൻസ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാർട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുൾ എൻജോയ് എന്നിവയാണ്. ഇദ്ദേഹത്തിന്റെ സിനിമയായ പ്രകാശം പറക്കട്ടെ ഇന്നലെ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം നേടുന്നത്. സിനിമയുടെ പ്രമോഷൻ ഭാഗമായി താരം ഈ ഇടയ്ക്ക് ഇന്റർവ്യൂകൾ കൊടുക്കാറുണ്ട് ആയിരുന്നു .

അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. കാരണം ഒരു വെച്ചുകെട്ടുകൾ ഇല്ലാതെയാണ് സംസാരിക്കുന്നതുമെല്ലാം.പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിശേഷങ്ങൾ ഫെയ്സ്ബുക് ലൈവിലൂടെ പറയുക ഉണ്ടായി. അതിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ധ്യാനിന്റെ വാക്കുകളിലേക്ക്,ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടിൽനിന്നുള്ള മുന്നറിയിപ്പ്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽനിന്നു വീട്ടിൽ എത്തിയിട്ടുണ്ട്. അതുെകാണ്ട് നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം.

ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല. ഞാൻ ഇന്റര്‍വ്യു കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാൽ കുടുംബക്കാരെ മുഴുവൻ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്. ഇതുവരെ െകാടുത്ത അഭിമുഖത്തിൽ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്.

ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് പേടി. വാട്ട്സാപ്പ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഞാൻ പുറത്താണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം അവർ എന്നെ ചേർക്കും. അപ്പോൾ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുെകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം. ധ്യാനിന്റെ ഈ ലൈവ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

VIDEO

Scroll to Top