മക്കളോടൊപ്പമുള്ള ഓണചിത്രം പങ്കുവെച്ച് ദിലീപ് ; വൈറൽ ഫോട്ടോ

മലയാളസിനിമയിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിലീപ്.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.എന്നാൽ ദിലീപും കാവ്യയയും പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല.എന്നാൽ പ്രേത്യേക സാഹചര്യങ്ങളിൽ ചടങ്ങുകളിൽ അത്താറുണ്ട്. ആ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപ് പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. മീനാക്ഷിക്കും മഹാലക്ഷിമിക്കുമൊപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവെച്ചിരിക്കുന്നത്.ചുവപ്പു ഡ്രെസ്സിലാണ് ദിലീപും മക്കളും ചിത്രത്തിൽ.ഓണത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പൊ പങ്കുവെയ്കുന്നത് .കഴിഞ്ഞ ദിവസവും താരം കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

ഫോട്ടോയിൽ ദിലീപിനും കാവ്യയ്ക്കും ഒപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്.എല്ലാവരും കറുപ്പ് ഡ്രസിലാണ് ഉള്ളത്.മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒന്നും ഇതിന് മുൻപ് കാവ്യയും ദിലീപും പങ്കുവെച്ചിരുന്നില്ല.അനിയത്തിക്കൊപ്പമുള്ള ചിത്രം മീനാക്ഷിയും പങ്കുവെച്ചിരുന്നു.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top