ദീലീപിന്റെ മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ചയിലേക്ക് മാറ്റി; കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍

മലയാളസിനിമ താരത്തിന് നേരെയുണ്ടായ അ തിക്ര മ ത്തിന് അ ന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അ ന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപാ യപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്ര തികൾ ഗൂ ഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്.ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊ ഴിയുടെയും ഓഡിയോ തെളിവുകളുടെയും അ‍ടിസ്ഥാനത്തിൽ ജാ മ്യമില്ലാ വകുപ്പ് പ്രകാരം കേ സെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേ സെടുത്തത്.ഇതേതുടർന്ന് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തേടിയിരുന്നു എന്നാൽ ഇതിന്റെ തീരുമാനം എടുക്കുന്ന ദിവസം വെള്ളിയാഴ്ചയിലേക്ക് മാറ്റി

പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.അ റസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ഗൂ ഢാലോചന കേ സുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കേ സുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കമെന്നാണ് നിഗമനം.അതേസമയം, പുതിയ വെളിയപ്പെടുത്തലുകളില്‍ പള്‍സര്‍ സുനിയുടെ മൊ ഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊ ഴിയും അ ന്വേഷണ സംഘം ശേഖരിക്കും.വ ധഭീ ഷണി മു ഴക്കൽ, ഗൂ ഡാലോചന തുടങ്ങിയ കു റ്റങ്ങൾ ചുമത്തി ജാ മ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേ സെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്ര തികളാണ്

Scroll to Top