ദിലീപ്-കാവ്യ അഞ്ചാം വിവാഹ വാർഷികത്തിൽ സർപ്രൈസ് നൽകി മീനാക്ഷി ; വീഡിയോ

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.’ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.2009 ൽ വിവാഹം,2011 മേയ് മാസത്തില്‍ നിഷാല്‍ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി.

മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്പിരിഞ്ഞതിനു ശേഷം 2016 നവംബർ 25 നാണ് ദിലീപ് കാവ്യയെ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു.2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. ദിലീപുമായുള്ള വിവാഹം തീര്‍ത്തും, അപ്രതീക്ഷിതമായിരുന്നുവെന്നും എല്ലാം ദൈവ നിശ്ചയമാണെന്നും ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താനും ദിലീപും ഒന്നാകണമെന്ന് ഏറെ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിക്കുന്നവര്‍ ആണെന്നും കാവ്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദിലീപിന്റേയും കാവ്യയുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. കാവ്യ റൂം തുറന്നപ്പോള്‍ സര്‍പ്രൈസ് ആയിട്ടു നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വിവാഹ വാര്‍ഷികത്തിന് റൂം അലങ്കരിച്ചാണ് കാവ്യയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. ദിലീപ് ഷൂട്ടിംങ് തിരക്കിലായതിനാല്‍ താരത്തിന് ഈ ദിവസം വീട്ടില്‍ എത്താന്‍ സാധിച്ചില്ലെന്നും ആരാധകര്‍ക്ക് മറുപടി പറയുന്നു. വോയിസ് ഓഫ് സത്യനാഥന്‍ സിനിമയുടെ ലൊക്കേഷനിലാണ് ദിലീപ് ഉള്ളത്.

Scroll to Top