ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു; എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം – ദിലീപ്

മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ദിലീപ് . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.ദിലീപും കാവ്യയും മീനാക്ഷിയും ചടങ്ങിൽ ഉണ്ടായിരുന്നു. ഇവരോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. കുറിപ്പിന്റെ പൂർണരൂപം :

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം- ദിലീപ് കുറിച്ചു.

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുന്‍പില്‍ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവില്‍ രണ്ടാം പിറന്നാള്‍ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു.അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സുഹൃത്ത് നദിർഷയുടെ മകളുടെ വിവാഹത്തിന് കാവ്യയും ദിലീപും മീനാക്ഷിയും മാത്രമാണ് പങ്കെടുത്തത്.ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്.

Scroll to Top