ഇങ്ങനെ ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് 34 വർഷങ്ങൾ, പ്രിയ സഹോദരന് ജന്മദിനാശംസകൾ നേർന്ന് നാദിർഷ.

മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ നിലകളിൽ ഒക്കെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഒരു കലാകാരനാണ് നാദിർഷ.മലയാള സിനിമയിൽ ഇതിനോടകം നിരവതി വേഷങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ഇനി ഇറങ്ങാൻ ഇരിക്കുന്ന ചിത്രം കേശു ഈ വീടിന്റെ നാഥൻ, ഈശോ എന്നീ ചിത്രങ്ങൾ ആണ്. സിനിമയിൽ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദിലീപ് ആണ്.ഇരുവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ പ്രിയ സുഹൃത്ത് ദിലീപിന് ജന്മദിനാംശംസകൾ നേരുകയാണ്.

ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇങ്ങനെ,ഇങ്ങനെ ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് നീണ്ട 34 വർഷങ്ങൾ. പ്രിയ സഹോദരന് ജന്മദിനാശംസകൾ .നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top