ഏതു പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ട് പോകും ; ദിലീപ്

ജനപ്രിയ നായകൻ ദിലീപിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയതാണ് താരം.സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.ഉദ്ഘാടന വേദിയിൽ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.ഈയിടെയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താനാണെന്നും ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ് പറഞ്ഞു.

‘‘മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് ഞാൻ. ’’–ദിലീപ് പറഞ്ഞു.


രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

Scroll to Top