ദിൽഷ തന്നെയായിരിക്കും ബിഗ്ബോസ് ടൈറ്റിൽ വിന്നർ, അതിനുള്ള അർഹതയുണ്ട് : ഗായത്രി സുരേഷ്

ബിഗ്ബോസ് വിന്നർ ആരാണെന്ന് അറിയാൻ ഇനി നാല് ദിവസം കൂടെ മാത്രം. ദിൽഷ, ധന്യ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. എല്ലാവരും തന്നെ മികച്ച പ്രതികരണം ആണ് കാഴ്ച്ച വെക്കുന്നത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിക്കുന്ന താരമാണ് ദിൽഷ.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്.

ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു.

അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.ബിഗ് ബോസ് വീട്ടിലെ ലാസ്റ്റ് വീക്കിലി ടാസ്കിൽ വിജയി ആയതും ദിൽഷ തന്നെയാണ്.മികച്ച പ്രതികരണം ആണ് താരത്തിന് ഉള്ളത്.നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമ താരം ഗായത്രി സുരേഷ്. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടെ ദിൽഷ തന്നെയായിരിക്കും ബിഗ്ബോസ് ടൈറ്റിൽ വിന്നർ, അതിനുള്ള അർഹതയുണ്ട് എന്നും പറയുന്നു.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ കാഴ്ചപാടിൽ നിന്നുംEnter

12:34 PM

You sent

ദിൽഷ തന്നെയായിരിക്കും ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ തന്നെയായിരിക്കും.അതിനുള്ള കാരണങ്ങൾ ആദ്യത്തെ ലേഡി ക്യാപ്ഷൻ ആണ്, മറ്റുള്ളവരെ ബഹുമാനിക്കുന്നു, മറ്റുള്ളവരെ പരിഗണിക്കുന്നു,അസൂയ ഇല്ല,കുട്ടികളെ പോലെയുള്ള സ്വഭാവം,നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നു അങ്ങനെ നിരവധി ഉണ്ട്.ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ദിൽഷയുടെ ആത്മാവ് നല്ലതാണ്.എന്നും ഗായത്രി പോസ്റ്റിലൂടെ പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top