ആദ്യമായി ഒരു വനിതാ ബിഗ് ബോസ് മലയാളം വിന്നർ !! ചരിത്രം കുറിച്ച് ദിൽഷ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന , വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയിയെ പ്രഖ്യാപിച്ചു.100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ഗ്രാൻഡ്ഫിനാലയിൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്.ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം 100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ആണ് വിജയിയെ പ്രഖ്യാപിച്ചത്.


ഷോ ആരംഭിച്ചപ്പോൾ മുതൽ ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ പേരാണ് ദിൽഷയുടേത്. ഡോക്ടർ റോബിന്റെ പേരിനോടൊപ്പമായിരുന്നു ആദ്യം ദിൽഷയും ഇടംപിടിച്ചത്.ഇത്തവണ ദിൽഷ-റോബിൻ-ബ്ലെസ്ലി പ്രണയമാണ് ചർച്ചയായത്. ആദ്യം ദിൽഷയോട് പ്രണയാഭ്യർഥന നടത്തിയത് ബ്ലെസ്ലിയാണ്. തനിക്കൊരു ക്രഷ് തോന്നി എന്നാണ് ബ്ലെസ്ലി ദിൽഷയോട് പറഞ്ഞത്. എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയെ കണ്ടതെന്നാണ് ദിൽഷ പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്. ദിൽഷ – ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്. ഇത് യാഥാർത്ഥ്യമാക്കി കൊണ്ട് ദിൽഷയോട് റോബിൻ പ്രണയം പറയുകയും ചെയ്തു.

എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നാണ് ദിൽഷ പറഞ്ഞത്. ശേഷം ത്രികോണ പ്രണയം ഷോയിൽ ചർച്ചയായി. തന്റെ പ്രിയ സുഹൃത്ത് പുറത്ത് പോകാൻ കാരണക്കാരനായ റിയാസിനോട് പരസ്യമായി തന്നെ കൊമ്പുകോർത്ത ദിൽഷയെ ഷോയിൽ കാണാനായി.പലപ്പോഴും ദിൽഷയെ ചൊടിപ്പിക്കാൻ റിയാസ് റോബിനെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമായിരുന്നു. ഇത് ദിൽഷയിൽ റിയാസിനോടുള്ള വൻ കലിപ്പിനാണ് വഴിവച്ചത്. ഫൈനലിൽ എത്തിയ മത്സരാർത്ഥികളിൽ വിജയ സാധ്യതയേറെയുള്ള ആളാണ് ദിൽഷ പ്രസന്നൻ. എല്ലാ ടാസ്കുകളിലും തന്റെ മാക്സിമം എഫർട്ട് എടുത്ത് കളിക്കുകയും, നിലപാടുകൾ തുറന്നുപറയുകയും ചെയ്ത താരം വിന്നറാകണമെന്ന് ഒട്ടേറെ പേർ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ ദിൽഷ വിജയിക്കുകയാണെങ്കിൽ, ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാകും ദിൽഷ. ആരാകും ടൈറ്റിൽ വിന്നറാകുകയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Scroll to Top