ദിൽഷ ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നറായ സന്തോഷം പങ്കുവെച്ച് റോബിൻ !!!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു.ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്.ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും.മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. ഒടുവിൽ ബ്ലെസ്സിയും ദിൽഷയും മാത്രമാണ് ഫൈനലിൽ അവശേഷിച്ചത്.ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവർ ഇരുവരെയും മോഹൻലാൽ ഹൗസിലേക്ക് നേരിട്ടുപോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ശേഷം വോട്ടിങ് ശതമാനം സ്ക്രീൻ തെളിഞ്ഞു.ദിൽഷയായിരുന്നു വോട്ടിങിൽ ഒന്നാമതെത്തിയത്. ഇതോടെ മോഹൻലാൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളായി ബി​ഗ് ബോസ് വിജയിയെ സംബന്ധിച്ചുള്ള പ്രവചനങ്ങളായിരുന്നു സോഷ്യൽമീ‍ഡിയ മുഴുവനും.ഇപ്പോഴിതാ വിന്നറായ ദിൽഷയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് റോബിൻ.റോബിൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ… ഫസ്റ്റ് ലേഡി ടൈറ്റിൽ വിന്നറായി ദിൽഷ… ആശംസകൾ എന്നാണ് റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ഷോ ആരംഭിച്ചപ്പോൾ മുതൽ ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ പേരാണ് ദിൽഷയുടേത്. ഡോക്ടർ റോബിന്റെ പേരിനോടൊപ്പമായിരുന്നു ആദ്യം ദിൽഷയും ഇടംപിടിച്ചത്.ഇത്തവണ ദിൽഷ-റോബിൻ-ബ്ലെസ്ലി പ്രണയമാണ് ചർച്ചയായത്. ആദ്യം ദിൽഷയോട് പ്രണയാഭ്യർഥന നടത്തിയത് ബ്ലെസ്ലിയാണ്. തനിക്കൊരു ക്രഷ് തോന്നി എന്നാണ് ബ്ലെസ്ലി ദിൽഷയോട് പറഞ്ഞത്. എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയെ കണ്ടതെന്നാണ് ദിൽഷ പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്. ദിൽഷ – ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്.

ഇത് യാഥാർത്ഥ്യമാക്കി കൊണ്ട് ദിൽഷയോട് റോബിൻ പ്രണയം പറയുകയും ചെയ്തു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് എന്നാണ് ദിൽഷ പറഞ്ഞത്. ശേഷം ത്രികോണ പ്രണയം ഷോയിൽ ചർച്ചയായി. തന്റെ പ്രിയ സുഹൃത്ത് പുറത്ത് പോകാൻ കാരണക്കാരനായ റിയാസിനോട് പരസ്യമായി തന്നെ കൊമ്പുകോർത്ത ദിൽഷയെ ഷോയിൽ കാണാനായി.പലപ്പോഴും ദിൽഷയെ ചൊടിപ്പിക്കാൻ റിയാസ് റോബിനെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുമായിരുന്നു. ഇത് ദിൽഷയിൽ റിയാസിനോടുള്ള വൻ കലിപ്പിനാണ് വഴിവച്ചത്. ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍സ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ. റോബിൻ ആണെന്നും വിജയിയായി പ്രഖ്യാപിച്ച ശേഷം ദിൽഷ പറഞ്ഞു.

Scroll to Top