ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ദിൽഷ ; ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ താരം !! വൈറൽ ഫോട്ടോസ്

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.

ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ഡാൻസിംഗ് സ്റ്റാർസിലെ മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പോസ്റ്റ്‌ ചെയുന്ന ഫോട്ടോയും വീഡിയോയുമെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ആണ്.പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ദില്ഷാ പങ്കുവെച്ചിരിക്കുന്നത്.

ക്രിസ്മസിനോടനുബന്ധിച്ചുള്ള ഫോടോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ചുവപ്പ് ഗൗണിൽ അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ഫോട്ടോയിൽ . ആരിഫ് എ.കെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top