‘അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്’ – മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടികളിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും നൃത്തത്തിൽ സജീവമാണ് താരം. അടുത്തിടെ തനിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ച വിശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു.മക്കളോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുമായുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.നൃത്തവേദിയിലെ തിരക്കിനിടയിലും മകളോട് കുശലം പറയുന്ന ചിത്രങ്ങളാണ് ഇത്തവണയും ദിവ്യ പങ്കുവയ്ക്കുന്നത്.നൃത്തവേഷത്തിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം മുൻപ് ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു.

‘ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്. ജീവിതത്തിലെ ഓരോ ദിവസവും കുട്ടികളുടെ മെമ്മറി ബാങ്കിൽ നമ്മൾ നിക്ഷേപം നടത്തുകയാണെന്ന് പറയുന്നത് വളരെ ശരിയാണ്’ ദിവ്യ ഉണ്ണി കുറിക്കുന്നു.

Scroll to Top