‘ഞങ്ങളുടെ കൊച്ചു രാജകുമാരിയ്ക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ വേണം’ ; മകളുടെ പിറന്നാൾ ആഘോഷമാക്കി ദിവ്യ ഉണ്ണി

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇളയ മകൾ ഐശ്വര്യയുടെ മൂന്നാം പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദിവ്യ.‘ഞങ്ങളുടെ കൊച്ചു രാജകുമാരിയുടെ പിറന്നാൾ ദിനത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ വേണം’ എന്നാണ് താരം വിഡിയോയ്ക്ക് കുറിച്ചു.ഐശ്വര്യയ്​ക്കൊപ്പം വിഡിയോയിൽ ദിവ്യ ഉണ്ണിയുടെ മൂത്ത മക്കളായ അർജുനും മീനാക്ഷിയുമുണ്ട്. ചേച്ചി മീനാക്ഷിയെ പോലെയാണ് ഐശ്വര്യയെ കാണാൻ എന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.നിരവധിപ്പേരാണ് ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

Scroll to Top