‘ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്’; മകൾക്ക് പിറന്നാൾ ആശംസകളുമായി ദിവ്യ ഉണ്ണി !!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്. ഇപ്പോഴിതാ ഇളയ മകൾ ഐശ്വര്യയ്ക്ക് രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് ദിവ്യ ഉണ്ണി. മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്..

ഈ ക്യൂട്ട് ചിത്രങ്ങൾക്ക് താഴെ ദിവ്യ കുറിച്ചതിങ്ങനെയാണ് ‘ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നു.’ നിരവധിപ്പേർ ഐശ്വര്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Scroll to Top