നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അ ന്തരിച്ചു !!!

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ശേഷം നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയായിരുന്നു. ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ നി ര്യാതനായി എന്ന വാർത്തയാണ് എല്ലാവരെയും വിഷമത്തിൽ ആഴ്തുന്നത്. ഭാര്യ – ഉമാദേവി, മക്കൾ– ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി.

പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുൺകുമാർ, സഞ്ജയ്.ഹൃ ദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അ ന്ത്യം. ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യയുടെ കലാജീവിതത്തിന് വലിയ പിന്തുണ നൽകിയിരുന്ന ആളാണ് ഉണ്ണികൃഷ്ണൻ. അച്ഛനെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ദിവ്യ മനസ്സ് തുറന്നിട്ടുണ്ട്. “സ്വപ്നങ്ങളെ പിൻതുടരാൻ തന്നെ പഠിപ്പിച്ചയാൾ,” എന്നാണ് ദിവ്യ അച്ഛനെ വിശേഷിപ്പിച്ചത്. നിരവധി പേരാണ് ഉണ്ണികൃഷ്ണന് ആ ദരാ ഞ്ജലികള്‍‌ അർപ്പിക്കുന്നത്.

Scroll to Top