അഭിനയത്തിൽ മാത്രമല്ല വാഹനങളൊടുള്ള ഇഷ്ടത്തിന്റെ കാര്യത്തിലും വാപ്പിച്ചിയുടെ പാത പിന്തുടരുകയാണ്. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് ദുല്‍ഖര്‍ ഏറ്റവും പുതിയതായി സ്വന്തമാക്കിയത്.

ആഡംബരത്തിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന കാറില്‍ 3996 സിസി പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 5750 മുതല്‍ 6000 വരെ ആര്‍പിഎമ്മില്‍ 550 പിഎസ് കരുത്തും 1960 മുതല്‍ 4500 വരെ ആര്‍പിഎമ്മില്‍ 770 എന്‍എം ടോര്‍ക്കും നല്‍കും ഈ 4 ലീറ്റര്‍ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം വേണ്ട ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്‌സ്‌ഷോറൂം വില.

Dq new car images

Dq new car images
Dq new car images

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management