‘വെള്ളം കൂടിവന്നു; പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം : വിഡിയോയുമായി ഡ്രൈവർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം മുഴുവൻ മഴക്കെടുതിയിലാണ്. വിവിധ ഇടങ്ങളിൽ നിരവധി അ പകടങ്ങളാണ് ഉണ്ടായത്. പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെഎസ്ആർടിസി ബസ് ഓടിച്ചിറക്കി അ പകടം ഉണ്ടാക്കി എന്നാരോപിച്ച് മന്ത്രിയും വകുപ്പും ഇടപെട്ട് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്പെൻഡ് ചെയ്തെതെന്ന് ബസിന്റെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാൻ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാൻ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാൻ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം. യാത്രക്കാർ എന്നേ ചീ ത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാൻ എൻ്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉ പ ദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക.

Scroll to Top