ബോളിവുഡിന്റെ ആദ്യവനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീദേവിയെ ആദ്യമായി കണ്ട അവാര്‍ഡ് നിശയിലെ ഫോട്ടോ പങ്കുവച്ചാണ് ദുല്‍ഖര്‍ ഇന്ത്യയുടെ പ്രിയപ്പെട്ട നടിക്ക് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഹൃദയഭേദകമാണ്. മുംബൈ ഫിലീം ഫെസ്റ്റിവലിലും തുടര്‍ന്നുനടന്ന ആന്റില്ലാ പാര്‍ട്ടിയിലുമാണ് ശ്രീദേവി മാമിനെ അവസാനമായി കാണുന്നത്. അപ്പോഴും അവര്‍ സുന്ദരിയായിരുന്നു.ഇതാ താന്‍ ആദ്യമായി മാമിനെ കണ്ട ചിത്രം’-എന്നാണ് ദുല്‍ഖര്‍ അനുശോചനം അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. മമ്മൂട്ടിക്കുവേണ്ടി ശ്രീദേവിയില്‍നിന്നും അവാര്‍ഡ് സ്വീകരിക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് താരം പങ്കുവച്ചത്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management