ബിരിയാണി മട്ടൻ തന്നെ, അമാലിനും മറിയത്തിനും ഒപ്പമുള്ള പെരുന്നാൾ ഫോട്ടോകൾ പങ്കുവെച്ച് ദുൽഖർ സൽമാൻ.

നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി സൽമാൻ കരാർ ഒപ്പുവെച്ചു. അതിൽ ഹരിലാൽ എന്ന ഗുണ്ടയുടെ വേഷമാണ് ദുൽഖർ ചെയ്തത്. 2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടി, കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇദ്ദേഹത്തിന് നിരവധി ഫോളോവേഴ്‌സും മികച്ച പ്രതികരണവും ആണ് ഇദ്ദേഹത്തിനുള്ളത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾ ആണ്.പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഭാര്യ അമാൽ സൂഫിയ്ക്കും മകൾ മറിയത്തിനും ഒപ്പമുള്ള ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

എല്ലാവർക്കും ഈദ് ആശംസകൾ’ എന്ന കുറിപ്പിനൊപ്പം ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളും ദുൽഖര്‍ ചേർത്തിട്ടുണ്ട്.സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖർ മേനോൻ എന്നിവരും ദുൽഖറിനൊപ്പം ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

FACEBOOK POST

Scroll to Top