ആ കാലം ഇപ്പോഴത്തെ തലമുറയ്ക്ക് കിട്ടാനായി ഞാൻ പ്രാർത്ഥിക്കുന്നു : ദുൽഖർ സൽമാൻ.

അവധിക്കാലം ആയാൽ പിന്നെ കുട്ടികളുടെ നാളുകളാണ്.അവർ പലരീതിയിലാണ് അവധിക്കാലം ആഘോഷിക്കുക.പണ്ടത്തെ തലമുറയും ഇപ്പോഴത്തെ തലമുറയും വ്യത്യസ്ത രീതിയിലാണ് അവധിക്കാലം ആഘോഷിക്കുന്നത്.മൊബൈലും ടിവിയും മറ്റ്സാങ്കേതിക കാര്യങ്ങളോടാണ് ഇപ്പോഴത്തെ കുട്ടികൾക്ക് താല്പര്യം.എന്നാൽ പണ്ടത്തെ കുട്ടികാലം മിസ്സ് ചെയുന്നവരാണ് ഇന്നത്തെ യുവാക്കൾ.അത്തരമൊരു ഓർമയാണ് സിനിമ നടൻ ദുൽഖർ പങ്കുവെക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് താരം പോസ്റ്റ് ചെയ്തത്.നിരവധി ലൈക്കും കമന്റും ലഭിച്ചിരുന്നു.ദുൽഖറിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഞാൻ വളർന്ന എല്ലാ വീടുകളിലും ഒരു നെല്ലിമരം ഉണ്ടായിരുന്നു. പ്രത്യേകിച്ച് തറവാട്ടിൽ. നെല്ലിയും ഇരുമ്പൻ പുളിയും ഉൾപ്പെടെ ഒരുപാട് മരങ്ങൾ. സഹോദരിയുടെയും കസിൻസിന്റെയും കൂടെ മാവിൽ കല്ലെറിഞ്ഞും മധുര മാങ്ങകൾ രുചിച്ചും നടന്ന കാലം. ആ കാലം പുതിയ തലമുറയിലെ കുട്ടികൾക്ക് കിട്ടാനായി പ്രാർത്ഥിക്കുന്നു. ഈ കൊറോണ അവധിക്കാലത്ത് ടിവിക്കു മുന്നിൽ മാത്രം ഇരിക്കാതെ മൊബൈലിൽ നോക്കി കണ്ണു വേദനിക്കുമ്പോൾ ഒന്നു പറമ്പിലേക്ക് നോക്കുക. കായ്ച്ചു നിൽക്കുന്ന പച്ചമാങ്ങ കൂട്ടത്തിലേക്ക് ഒരു കല്ലെറിയുക. ഉപ്പും കൂട്ടി ഒരു കഷണം കഴിക്കാം. ആ രുചി വരും കാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കട്ടെ.

Scroll to Top