ഇബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയം വ്യക്തമാക്കി പോലീസ്.

ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നു സംശയം വ്യക്തമാക്കി കേരള പോലീസ്. ഇരുവരും മയക്കുമരുന്നുകടത്തിൽ പങ്കുണ്ടോയെന്നും ഇതെക്കുറിച്ച് വ്യക്തമായി പരിശോധിക്കണമെന്നും പൊലീസ് പറയുന്നു.പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഉയര്‍ത്തുന്ന വാദം.സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസിന്‍റെ ആവശ്യം..ഇബുൾ ജെറ്റ് സഹോദരങ്ങൾ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള വീഡിയോ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ്യമധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

Scroll to Top