വെള്ള ഗൗണിൽ ക്രിസ്ത്യൻ മണവാട്ടിയായി എലീനയുടെ വിവാഹ റിസപ്ഷൻ !!! വിഡിയോ

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകള്‍.രോഹിത് പ്രദീപ് ആണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആദ്യം ഹിന്ദു ആചാര പ്രകാരവും പിന്നീട് ക്രിസ്ത്യൻ ആചാര പ്രകാരവുമുള്ള വിവാഹമായിരുന്നു. വിവാഹ വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ചടങ്ങില്‍ പട്ടു സാരിയണിഞ്ഞു ടെമ്പിള്‍ സെറ്റ് ആഭരണങ്ങളില്‍, സിംപിള്‍ ആയിട്ടാണ് എലീന വിവാഹ മണ്ഡപത്തില്‍ എത്തിയത് .ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു.കഴിഞ്ഞ ദിവസം മെഹന്ദിയുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട് .പർപ്പിള്‍ ലെഹങ്കയാണ് അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ .താൻസ് കൗച്ചറാണ് എലീനയുടെ ലെഹങ്ക ഡിസൈൻ ചെയ്തത്. പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു.ഇതിന് പിന്നാലെ ഹൽദിയുടെയും ബ്രൈഡൽ ഷവറിന്റെയും ചിത്രങ്ങളാണ് പുറത്തു വരുന്നത്.

ബ്രൈഡ് ടു ബി ആഘോഷത്തിൽ ആഭരണവും മേക്കപ്പ് ഒന്നും ഇല്ലാതെയാണ് താരം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചത്, വെള്ളയിൽ പൂക്കളുടെ ഡിസൈൻ ഉള്ള വെള്ള ഗൗൺ ആണ് താരം ധരിച്ചിരുന്നത്, കൂടാതെ ബിഗ്‌ബോസിലെ ഉറ്റ സുഹൃത്തുക്കളായ രേഷ്‌മയും അലക്‌സാൻഡ്രയും അടക്കം താരത്തിന്റെ നിരവതി സുഹൃത്തുക്കൾ ആണ് ആഘോഷത്തിൽ പങ്കെടുത്തത്.

Scroll to Top