കുറച്ചെങ്കിലും ബഹുമാനം കുട്ടികൾക്ക് നൽകുകയെന്ന അഭ്യർത്ഥനകൾ കരച്ചിലിന് വഴി മാറുകയായിരുന്നു.

അച്ഛൻ കൃഷ്ണറായി യുടെ ജന്മദിനം ആഘോഷിക്കാനായി സ്മൈൽ ഫൗണ്ടേഷനിൽ എത്തിയതാണ് ഐശ്വര്യ. മകൾ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.

അച്ഛന്റെ ഓർമ്മക്കായി കേക്ക് മുറിക്കാൻ ആയിരുന്നു താരത്തിന്റെ തീരുമാനം. എന്നാൽ മാധ്യമപ്രവർത്തകരുടെ അനുചിതമായ ഇടപെടൽ താരത്തിന് അസ്വസ്ഥത ഉണ്ടാക്കി.
തനിക്കുനേരെ മിന്നിക്കൊണ്ടിരുന്ന ക്യാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ അവരോട് ആവശ്യപ്പെട്ടു. പക്ഷേ ഐശ്വര്യയുടെ ആവശ്യം ആരും ചെവികൊണ്ടില്ല.
“ഇതൊരു സിനിമപ്രീമിയർ നടക്കുന്ന സ്ഥലമോ പൊതുസ്ഥലമോ അല്ല. നിങ്ങൾ ചെയ്യുന്നത് ഒരു ജോലിയുമല്ല. ദയവായി നിങ്ങള്‍ അത് നിര്‍ത്തണം. കുറച്ച് കരുതല്‍ ഈ കുഞ്ഞുങ്ങളോട് കാണിക്കൂ”- ഐശ്വര്യ പറഞ്ഞു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management