‘ഫ്‌ളോറല്‍ മൂഡ്’ ചിത്രങ്ങളുമായി എസ്തർ ; ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കുമെന്ന് ആരാധകർ !!

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങളും എസ്തര്‍ നടത്താറുണ്ട്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.മോഡേണ്‍ ഡ്രസില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് എസ്തര്‍ അനില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.ഫ്‌ളോറല്‍ മൂഡ് എന്നായിരുന്നു താരം നൽകിയ ക്യാപ്ഷന്‍.എന്റെ ഗാലറിയിലുള്ള ചിത്രങ്ങളാണ് ഇതെന്ന ഹാഷ് ടാഗോടെയാണ് എസ്തര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

Scroll to Top