പാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരി ആയി എസ്തർ ; വൈറൽ ഫോട്ടോസ് !!!

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തര്‍ അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പാവാടയും ബ്ലൗസും അണിഞ്ഞ് വളരെ മനോഹാരിയായണ് താരം ഫോട്ടോയിൽ. ജീസ് ജോണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിസ്റ്റ്.

Scroll to Top