“സൂര്യനെപ്പോലെയുള്ള ഒരു സ്ത്രീ എപ്പോഴും ശോഭനമായിരിക്കണം” ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് .ബ്ലാക്ക് ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്.ഐഷ മൊയ്‌ദു ,ഫാബി മൊയ്‌ദു എന്നിവരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. താരത്തിന്റെ മനോഹരമായ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് ഗ്ലോറിയ ആണ്.കാറിന്റെ മുകളിൽ ക്യാമറയുമായി ഇരിക്കുന്ന ചിത്രങ്ങളും വൈറലായി മാറീട്ടുണ്ട്.നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top