ഫേസ്ആപ്പിലൂടെ എങ്കിലും മമ്മൂട്ടിയെ വയസായി കാണാൻ സാധിച്ചലോ,ഫോട്ടോ പങ്ക് വെച്ച് ആരാധകർ.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചലഞ്ചാണ് ഫേസ്ആപ്പ് ചലഞ്ച്.വയസാകുമ്പോൾ എങ്ങനെ ആയിരിക്കും മുഖം എന്നതാണ് ഈ ആപ്പിൽ കാണിക്കുന്നത്.ഈ ചലഞ്ചിൽ സിനിമ താരങ്ങൾ വരെ പങ്കാളികളായി എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം.ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം, ആദിൽ, ഹരീഷ് കണാരൻ തുടങ്ങിയ മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങളാണ് അവർ പങ്ക് വെച്ചിരിക്കുന്നത്.ഫേസ്ആപ്പ് വഴി മമ്മൂക്കയുടെ ഫോട്ടോ എഡിറ്റ് ചെയുകയാണ് ആരാധകർ.എന്നാൽ അതിലും കൂടുതൽ ഗ്ലാമറോടെ തിളങ്ങുകയാണ് താരം.എല്ലാവരെയും ആകാംക്ഷപെടുത്തിയാണ് മമ്മൂക്കയുടെ ചിത്രം ഫേസ്ആപ്പിലൂടെ പോസ്റ്റ് ചെയുന്നത്.


യുവ നടന്മാരും സംവിധായകരും മമ്മൂട്ടിയോടൊപ്പം ഉള്ള ചിത്രത്തിൽ തങ്ങളെ വയസ്സാക്കി കാണിച്ചു മമ്മൂക്ക അപ്പോഴും നിത്യയൗവനം ആയി പ്രായത്തിന് പിടി നൽകാതെ തുടരുന്നു എന്നത് പോലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ആരാധകരും ട്രോളൻമാരും ആയ ചിലർ ഫെയ്സ് ആപ്പ് വഴി മമ്മൂട്ടിയെ പ്രായം ആക്കി കാണിച്ച് ഇങ്ങനെയെങ്കിലും ഇദ്ദേഹത്തെ വയസ്സായി കാണാൻ സാധിച്ചല്ലോ എന്ന നിർവൃതിയും പങ്കിടുന്നുണ്ട്. മമ്മൂട്ടിയുടെ ചില ഫോട്ടോകൾ ഫെയ്സ് ആപ്പ് പോലും റിജക്ട് ചെയ്യുന്നു എന്ന തരത്തിലും പ്രചരണങ്ങൾ ഉണ്ട്. ഏതായാലും ഫെയ്സ് ആപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.

MAMOOTTY PHOTOS

MAMOOTTY PHOTOS