ഫഹദ് ഫാസിലിന്റെ ഒരു വലിയ ആരാധകരാണ് ഞാൻ : ബോളിവുഡ് ചിത്രം ദംഗലിന്റെ സംവിധായകൻ നിതീഷ് തിവാരി.

70 കോടി മുതൽ മുടക്കിൽ ബോളിവുഡിൽ ഇറങ്ങിയ ചിത്രമാണ് അമീർ ഖാന്റെ ദംഗൽ.ചിത്രം വളരെയേറെ സ്വീകാര്യത നേടിയിരുന്നു.ചിത്രത്തിന്റെ സംവിധായകൻ നിതീഷ് തിവാരിയാണ് മലയാള സിനിമയ്ക്ക് അഭിമാനിക്കുന്ന രീതിയിലുള്ള കാര്യം പറഞ്ഞത്.അത് നമ്മുടെ സ്വന്തം ഫഹദ് ഫാസിലിനെ കുറിച്ചാണ്.ഇദ്ദേഹം ട്വിറ്റ്വറിലൂടെയാണ് ഈ കാര്യം പങ്ക് വെച്ചത്.വളരെ വൈകിയാണ് ഈ നടനെക്കുറിച്ച് അറിഞ്ഞത്. ഏതു റോൾ അവതരിപ്പിച്ചാലും ഈ നടന്‍ ഗംഭീരമാക്കും. താനിപ്പോൾ ഫഹദ് ഫാസിൽ എന്ന നടന്‍റെ വലിയ ആരാധകനാണെന്നും ട്വീറ്റിൽ പറയുന്നു.ഫഹദിന്റെ ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങൾ എടുത്ത് പറഞ്ഞാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.കുമ്പളങ്ങി നൈറ്റ്സ്,ഞാൻ പ്രകാശൻ,സുപ്പർ ഡീലക്സ്,മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളാണ് എടുത്ത് പറഞ്ഞിരിക്കുന്നത്.ഇനിയും ഞങ്ങളെ ആസ്വദിപ്പിക്കൂ സഹോദരാ എന്നും ട്വിറ്ററിൽ കുറിക്കുന്നു.