ഇത്തിരി തുടുത്തവരെ നോക്കി,എപ്പോഴും ചോദിക്കുന്ന ചോദ്യം

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ വേഷത്തിനു വേണ്ടി സിബ്ല കൂട്ടിയത് 20 കിലോ ആണ്. അറുപത്തി അഞ്ചു കിലോ ഭാരം ഉണ്ടായിരുന്ന സിബ്ല എൺപത്തി അഞ്ചു കിലോയിൽ ശരീര ഭാരം എത്തിച്ച ശേഷമാണു സിനിമയിൽ അഭിനയിക്കാനായി എത്തിയത്. ഒടുവിൽ സിനിമക്ക് ശേഷം ശരീര ഭാരം പതിനഞ്ചു കിലോ മൂന്നു മാസം കൊണ്ട് കുറച്ചു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നപ്പോൾ സിബ്ല ഫേസ്ബുക് പ്രൊഫൈലിൽ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

“തടി കുറച്ചു കൂടുതലല്ലേ? നമ്മൾ നമ്മോട്‌ തന്നെ പല തവണ ചോദിച്ച ചോദ്യം!ഇത്തിരി തുടുത്തവരെ നോക്കി,എപ്പോഴും ചോദിക്കുന്ന ചോദ്യം!!കല്യാണപ്പെണ്ണിനേയും ചെക്കനേയും കാണുമ്പോ,”ചെക്കൻ നല്ലതാ,പെണ്ണ് പോരാ!!””പെണ്ണ് എന്ത് സുന്ദരിയാ,ചെക്കൻ എലുമ്പന്‍!!””പെണ്ണിനെ കണ്ടാൽ ചെക്കന്റെ അമ്മയാണെന്ന് തോന്നും”-ഇങ്ങനെ അഭിപ്രായപ്രകടനം നടത്തുന്നവരാണ് നമ്മൾ!!അവനവന്റെ ശരീരവും മനസ്സും ,അവനവന്റെ ഇഷ്‌ടത്തിന്‌ പാകപ്പെടുത്തേണ്ടതാണെന്ന് നമ്മൾ തിരിച്ചറിയുകയേ ഇല്ലെന്നു തോന്നുന്നു.ആ -തടി- അവൾക്ക് ശാരീരികമായും ആരോഗ്യപരമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെങ്കിലോ?അവളുടെ ആ അഴകളവുകളിൽ അവൾ അത്യധികം സംതൃപ്‌തയും സന്തുഷ്ടയുമാണെങ്കിലോ?അതവളെ,ഒന്നിലും അൽപം പോലും ചെറുതാക്കുന്നില്ലെന്ന് അവൾ വിശ്വസിക്കുന്നുണ്ടെങ്കിലോ?ഒരാണിന്റെ പ്രണയത്തിനു പൂർണ്ണമായും താനർഹയാണെന്ന് അവൾ അഹങ്കരിക്കുന്നുമുണ്ടെങ്കിലോ?ആ ശരീരവും മനസ്സും ,ഒരു പാട്ടിന്റെ താളത്തിനൊത്തു യാതൊരു സങ്കോചവുമില്ലാതെ ചുവടു വെക്കുമെങ്കിലോ?പിന്നല്ല!!!!!kaanthi love❤️