ഈ കാല് വെച്ച് നീ എങ്ങനെ നടക്കും, നടക്കാൻ അല്ല പറക്കാനാണ് ഇഷ്ടം, വൈറലായി പുത്തൻ ഫോട്ടോസ്.

പരിമിതികളെ പഴിച്ച് ജീവിതം ജീവിച്ച് തീർക്കുന്നവരെ നമുക്ക് ഒരുപാട് അറിയാം. എന്നാൽ തന്റെ പരിമിതികളെ മറന്നു തന്റെ ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കുകയാണ് പാത്തു എന്ന ഫാത്തിമ.ഈ കാല് വെച്ച് നീ എങ്ങനെ നടക്കും, നടക്കാൻ അല്ല പറക്കാനാണ് ഇഷ്ടംമെന്ന് തെളിയിക്കുകയാണ് പാത്തു. പാത്തുവിന്റെ പുതിയ ഫോട്ടോസാണ് വൈറൽ ആകുന്നത്.മാലാഖയെ പോലെ ചിറകുകൾ വെച്ച് പറക്കാൻ ശ്രമിക്കുന്ന ആശയങ്ങലിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.വര്‍ക്കല ബീച്ചില്‍ നിന്നും ആണ് ഈ ചിത്രങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത്. കടലിന്റെ മനോഹാരിത എല്ലാ ചിത്രങ്ങളിലും തെളിഞ്ഞു കാണാം. ഷെബിന്‍ ആണ് ഈ മനോഹരമായ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ശ്രീജ അനിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മൃതി സൈമണ്‍ ആണ് ഈ മനോഹരമായ ചിറകുകള്‍ ഡിസൈന്‍ ചെയ്തത്.ആതിര ജോയ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. തൻറെ ജീവിതത്തെ കുറിച്ച് പാത്തു പറയുന്നത് ഇങ്ങനെ,മോഡലിങ്ങിലേക്ക് വന്നിട്ട് ഒരു വർഷം ആയതേയുള്ളൂ. പണ്ടേയുള്ള ആഗ്രഹമായിരുന്നു.

ടി.വിയിൽ റാംപ് ഷോസ് ഒക്കെ കാണുമ്പോൾ ചെയ്യണം എന്നു തോന്നിത്തുടങ്ങി. പ്ലസ് ടൂ കഴിഞ്ഞപ്പോൾ ഇനി മോഡലിങ്ങിലേക്ക് വരാം എന്നു തീരുമാനിക്കുകയായിരുന്നു’’. ‘‘പാത്തു എന്നത് എന്റെ മോഡലിങ് പേരാണ്. യഥാർഥ പേര് ഫാത്തിമ എസ്. കൊല്ലത്ത് പള്ളിമുക്കിലാണ് വീട്. ഇപ്പോൾ കൊല്ലം എസ്. എന്‍ കോളജിൽ ബി.എ ഫിലോസഫി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. ഒപ്പം പ്രശസ്ത മോഡലിങ് കമ്പനിയായി എമിറേറ്റ്സിന്റെ ഭാഗമായും പ്രവർത്തിക്കുന്നു.ജൻമനാ എന്റെ വലതു കാലിനു വളർച്ച കുറവായിരുന്നു. മുട്ടിനു കുറച്ച് താഴെ വരയായിരുന്നു നീളം. പാദം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ് വരെ ഒറ്റക്കാലിൽ കുന്തിക്കുന്തിയാണ് നടന്നിരുന്നത്. പിന്നീട് കൃത്രിമക്കാൽ വച്ചു. തടിയുടെതായിരുന്നു. കാൽ മടക്കിയാണ് അത് വച്ചിരുന്നത്. ഒട്ടും കംഫർട്ടായിരുന്നില്ല.പ്ലസ് ടൂ കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയി കാണിച്ചു. അവർ പറഞ്ഞത് ഈ കാലിന്റെ ആവശ്യമില്ല, മുറിച്ച് കളയണം എന്നാണ്.മുറിച്ചു മാറ്റണം എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു. വേദന അത്രയ്ക്ക് സഹിക്കാനാകാതെയായിരുന്നു അപ്പോഴേക്കും.വീട്ടിലും ആർ‌ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ നിർബന്ധത്തിൽ സർജറി നടന്നു. കാൽ മുറിച്ചു മാറ്റി.

പുതിയ കാൽ വച്ചു. എല്ലാ രീതിയിലും കംഫർട്ട് ആണ്. ഞാൻ ധാരാളം സ്ട്രെയിൻ ചെയ്യുന്ന ആളാണ്. മലകയറും, റാംപിൽ നടക്കും അങ്ങനെ പലതും ഈ കാലും വച്ച് ചെയ്യും. അപ്പോൾ ചെറിയ വേദന തോന്നുമെങ്കിലും കാര്യമാക്കില്ല.””ഞാൻ ടിക് ടോക്ക് ചെയ്യുമായിരുന്നു. അത് വഴി ടി.വി ഷോയിൽ വന്നപ്പോഴാണ് മോഡലിങ്ങിലേക്ക് എത്താൻ കൂടുതൽ താൽപര്യം വന്നത്. മോഡലിങ്ങിലേക്ക് വന്ന സമയത്തും ധാരാളം പേർ കളിയാക്കി. ബന്ധുക്കളടക്കം പലരും കളിയാക്കിയിരുന്നു. എട്ടാം ക്ലാസിൽ ഒക്കെ പഠിക്കുന്ന കാലത്ത്, ‘നിന്നെ ആരു കല്യാണം കഴിക്കും. നീ എന്തു ചെയ്യും. കെട്ടിക്കൊണ്ടു പോയി ഷോ കെയ്സിൽ ഇരുത്താനാണോ’ എന്നു വരെ ചിലർ ചോദിച്ചിട്ടുണ്ട്.ഇപ്പോൾ ഞാൻ പഠിക്കുന്ന കോളജിൽ എന്റെ എച്ച്.ഒ.ഡി സൗമ്യ ടീച്ചറൊക്കെ പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. എന്റെ ചേച്ചിയാണ് എന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്നത്. നിഷ എന്നാണ് പേര്.

PHOTOS

Scroll to Top