ലാലേട്ടൻ ആദ്യമായി ഫാൻസ്‌ ഷോ കാണാൻ പ്രിത്വിരാജ് ശെരിക്കും ഞെട്ടിച്ചു

ആരാധകർക്ക് ഉത്സവമായി ലൂസിഫർ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു . ആദ്യ ഷോ കാണാൻ ആരാധകർക്കൊപ്പം ലാലേട്ടനും ഉണ്ടായിരുന്നു . മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴിക കല്ല് എന്ന് തന്നെ എടുത്തു പറയാം ലൂസിഫർ എന്ന ചിത്രം. കാരണം പ്രധാനമായും ഒന്ന് മാത്രം – ചിത്രം നൽകുന്ന visual എക്സ്പീരിയൻസ് . മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ചു മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫർ ഒരു മോഹൻലാൽ ഫാൻ ചിത്രം എന്ന് പറയാനാകില്ല. എന്നാൽ അതെ സമയം ഒരു മാസ്സ് ചിത്രം ആണ് താനും. വളരെ വ്യത്യസ്തമായി കൈകാര്യം ചെയ്‌ത ചിത്രം എന്ന് വേണമെങ്കിൽ പറയാം. മോഹൻലാലിൻറെ fine mannerisms ഈ അടുത്തകാലത്ത് ഏറ്റവും തന്മയത്തത്തോടെ ഒപ്പിയെടുത്ത ചിത്രം. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കണ്ണുകളെ… ദേഷ്യം, ക്രോധം, പുച്ച്ചം , പുഞ്ചിരി എല്ലാം .. ഡയലോഗ് കളേക്കാൾ അതിനാണ് പ്രാധാന്യം കൊടുത്തത് എന്ന് തോന്നിപോയി പലപ്പോളും. പക്ഷെ അവസാനത്തെ 30 minutes ആ ധാരണയെ മാറ്റിമറിക്കുന്നതായിരുന്നു. ശെരിക്കും ഒരു “varathan” എഫ്ഫക്റ്റ്. ടൊവിനോ തന്റെ റോൾ വളരെ ഉജ്ജ്വലമാക്കി.. ഒരുപക്ഷെ മോഹൻലാൽ കഴിഞ്ഞാൽ ചിത്രത്തിൽ ഒറ്റ സീൻ കയ്യടി ഏറ്റവും കൂടുതൽ നേടിയത് ടൊവിനോ ആവാം. പ്രിത്വിരാജ്ഉം തന്റെ റോൾ തകർത്താടി .. ആക്ഷൻ സീനുകൾ പ്രത്യേകിച്ചും. വിവേക് ഒബ്‌റോയ് , സായി കുമാർ , ബെജു, മഞ്ജു തുടങ്ങയവർ വളരെ മികച്ച പ്രകടനം കാഴ്‌ചവെച്ചു . ഈ അടുത്തകാലത്ത് ഇത്രയും rich casting കണ്ടിട്ടില്ല. അനുയോജ്യമായ casting എന്ന് തന്നെ പറയാം.

Scroll to Top