പിഷാരടിയുടെ കരിയറിലെ ഒരു പൊൻതൂവൽ കൂടി.. ഗാനഗന്ധർവൻ റിവ്യൂ

കോമഡി നടനിൽ നിന്നും സംവിധായകൻ എന്ന രംഗത്തേക്കുള്ള പിഷാരടിയുടെ കുതിച്ചുകയറ്റം ജയറാം നായകനായ പഞ്ചവർണതത്ത എന്ന സിനിമയിലൂടെ നാം കണ്ടതാണ്.ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂക്കയെ നായകനാക്കി ചെയ്യുന്ന ഗാനഗന്ധർവൻ എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്‍തത്.ഇന്നായിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്‌.മികച്ച പ്രതികരണമാണ് ഗാനഗന്ധർവൻ എന്ന മമ്മൂക്ക ചിത്രത്തിന് ലഭിക്കുന്നത്.പിഷാരടിയുടെ കരിയറിലെ ഒരു പൊൻതൂവൽ കൂടിയായിരിക്കും ഈ സിനിമ.രമേഷ് പിഷാരടിയും ഹരി പി നായരുമാണ് ചിത്രത്തിന്റെ തിരക്കഥ.കാലസദൻ ഉല്ലാസ് എന്നാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര്.ഒരു ഗായകൻ കൂടിയല്ലാഞ്ഞിട്ടും ഉത്സവപ്പറമ്പുകളും മറ്റുമൊക്കെ പാടാൻ പോയിരുന്നു.എന്നാൽ അവിടെ നിന്നും കാര്യമായ ഉയർച്ചകൾ ഒന്നും തന്നെയില്ലാത്ത ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീഷയമായി അമേരിക്കയിലേക്ക് പോകാനുള്ള അവസരമാണ് ജീവിതത്തിൽ വഴിതിരുവാകുന്നത്.കാലസദന് രണ്ട്‌ പെൺമക്കളാണ് ഉള്ളത്.തികച്ചും സാധാരണക്കാരന്റെ ജീവിതം നയിക്കുന്ന ഒരാളുടെ കഥ.ജീവിതത്തിന്റെ രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടിക്കുവാൻ ശ്രമിക്കുന്ന ഉല്ലാസ് പക്ഷേ സന്തോഷവാനാണ്.

ഉല്ലാസിന്റെ കഥ പറയുന്നതോടൊപ്പം തന്നെ സാന്ദ്രയുടെയും അച്ഛന്റെയും കഥ സിനിമ പറഞ്ഞു പോകുന്നു. നിയമത്തിന്റെ നൂലാമാലകളിൽ പെട്ടുഴറുന്ന അവരുടെ ജീവിതവും ഉല്ലാസിന്റെ ജീവിതവും തമ്മിൽ കണ്ടുമുട്ടുന്നു. സങ്കീർണമായ ചില പ്രശ്നങ്ങളിലേക്കാണ് അത് ചെന്ന് ചേരുന്നത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.മമ്മൂക്ക വളരെ ശ്രദ്ധയോടെയാണ് ചിത്രത്തിലെ കഥാപത്രത്തെ അവതരിപ്പിചിരിക്കുന്നത്.പ്രേക്ഷകർക്ക് ആസ്വദിക്കാനായി ഗാനഗന്ധവനിൽ തമാശ നിറഞ്ഞ സീനുകളും ഏറെയാണ്. മനോജ് കെ ജയൻ, സുരേഷ് കൃഷ്‌ണ, മുകേഷ്, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സാന്ദ്രയായി എത്തിയ അതുല്യയും ഉല്ലാസിന്റെ ഭാര്യാവേഷം കൈകാര്യം ചെയ്‌ത വന്ദിതയും അവരുടെ ഭാഗങ്ങൾ മനോഹരമാക്കി.പ്രേക്ഷകനെ രസിപ്പിക്കുന്ന ആദ്യ പകുതിയും വളരെ ശക്തമായ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്‌. അഴകപ്പൻ ഒരുക്കിയ ഛായാഗ്രഹണവും ദീപക്‌ ദേവിന്റെ സംഗീതവും വളരെ ഏറെ മികച്ച്‌ നിന്നു.എന്തായാലൂം സമ്മർദ്ദങ്ങൾ ഒക്കെ ഇല്ലാതെ പ്രേക്ഷകന് ഏറെ ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ഗാനഗന്ധർവൻ.എല്ലാവരും തിയേറ്ററിൽ പോയി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയുക.

Scroll to Top