ജയറാമിന്റെ പ്രിയപ്പെട്ട ആന മംഗലംകുന്ന് ഗണപതി ചരിഞ്ഞു.

മംഗലംകുന്ന് ഗണപതി ഇന്നലെ വൈകിട്ട് ചരിഞ്ഞു.75വയസുകാരനായ ഗണപതിക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്.ആനപ്രേമികളുടെ ഹരമായ ഗണപതി എല്ലാകാര്യത്തിലും ലക്ഷണമൊത്ത ആനയായിരുന്നു.കോന്നി ആനകൂട്ടത്തിൽ നിന്നും ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാരനാണ് ഗണപതിയെ വാങ്ങിയത്.പിന്നീട് പോബ്‌സൺ വ്യവസായ ഗ്രൂപ്പ‌് ഇവനെ സ്വന്തമാക്കി. അങ്ങോട്ട് ഗണപതി എല്ലാവരുടെയും മുത്തായി മാറി.

നമ്പൂതിരി ആന എന്നാണ് ആനപ്രേമികൾ ഗണപതിയെ വിളിക്കുന്നത്.‘ഇവൻ വന്നേ പിന്നെയാണ് ഞങ്ങൾക്ക് ഐശ്വര്യങ്ങൾ ഇരട്ടിക്കാൻ തുടങ്ങിയത്. ഇവൻ ഉണ്ടെങ്കിൽ നാടുണരും. ഏതും നാടും ഇവന്റെ വരവിൽ ആർത്തിരമ്പും.വാക്കുകളിൽ കണ്ണീർ നിറച്ച് മലയാളിയുടെ പ്രിയ കൊമ്പൻ മംഗലാംകുന്ന് ഗണപതിക്ക് വിട നൽകുകയാണ് ആനപ്രേമികൾ.

നടൻ ജയറാമിന്റെ പ്രിയപ്പെട്ട ആനയായിരുന്നു ഗണപതി.ഫേസ്ബുക്കിലൂടെ ആദരാഞ്ജലികളും അറിയിച്ചു ജയറാം.സമ്മാനം, ആനച്ചന്തം , പട്ടാഭിഷേകം തുടങ്ങി മലയാളത്തിലെ പ്രിയപ്പെട്ട ആനസിനിമകളിലെല്ലാം മംഗലാംകുന്നിലെ ആനകളാണ്. ഇക്കൂട്ടത്തിൽ ജയരാജ്‌ ചിത്രമായ ആനച്ചന്തത്തിൽ അർജുൻ എന്ന ആനയുടെ റോളിൽ ഗണപതി നേടിയ കയ്യടി ഏറെയാണ്. മുത്തു എന്ന രജനീകാന്ത് ചിത്രത്തിലും സ്റ്റെൽ മന്നനൊപ്പം ഗണപതി എത്തിയിട്ടുണ്ട്.

FACEBOOK POST

Scroll to Top