കേരളത്തിന്റെ ഗോവയായ വര്‍ക്കല ; ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികയായി എത്തിയ നടിയാണ് ഗായത്രി സുരേഷ്. നടിയായും മോഡലുമായുമൊക്കെ തിളങ്ങിയ നടിയാണ് ഗായത്രി സുരേഷ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. കരിംകുന്നം സിക്‌സെര്‍സ്, സഖാവ്, ഒരു മെക്‌സിക്കന്‍ ആപാരത, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് ഗായത്രി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. അടുത്തിടെ ഗായത്രി തമിഴ് സിനിമയിലും അരങ്ങേറിയിരുന്നു.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. കേരളത്തിന്റെ ഗോവയായ വര്‍ക്കലയില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോകള്‍ പങ്കു വച്ചിരിക്കുന്നത്.

Scroll to Top